ആഷസ്: രണ്ടാം ടെസ്റ്റിലും ഓസിസിന് പരാജയം

തിങ്കള്‍, 22 ജൂലൈ 2013 (12:34 IST)
PRO
PRO
ആഷസ് പരമ്പയിലെ രണ്ടാം ടെസ്റ്റിലും ഓസിസിന് പരാജയം. 347 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനോട് തോല്‍‌വി ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 583 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഓസ്‌ട്രേലിയ 235 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ നിരയില്‍ 54 റണ്‍സെടുത്ത ഉസ്മാന്‍ ക്വാജയും അന്‍പതൊന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്ലര്‍ക്കും മാത്രമേ ഇംഗ്ലണ്ടിന്റെ ബോളിങ്ങ് നിരയോട് പിടിച്ച് നിന്നിരുന്നുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി സ്വാന്‍ നാല് വിക്കറ്റും റൂട്ടും ആന്‍ഡേഴ്സനും ബ്രസ്‌നനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ 361 റണ്‍സിന് മറുപടിയായി ഓസ്‌ട്രേലിയ 128 റണ്‍സിന് പുറത്തായിരുന്നു. ക്രിക്കറ്റിന്റെ മക്കയായ ലോഡ്‌സിലായിരുന്നു മത്സരം. ആദ്യ ടെസ്റ്റില്‍ പതിനാല് റണ്‍സിനായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്.

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പയില്‍ ഇംഗ്ലണ്ട് 2-0 മുന്നിലെത്തി.

വെബ്ദുനിയ വായിക്കുക