'കോഹ്‌ലി കളിക്കുന്ന രീതിയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രയാസമാണ്. അത്രയും സുന്ദരമായാണ് ഓരോ കളിയിലും മുന്നേറുന്നത്. രാജ്‌കോട്ടില്‍ തുടങ്ങിയത് പതുക്കെയാണെങ്കിലും കളി പുരോഗമിക്കുന്തോറും താളം കണ്ടെത്തി. മൂന്നു ഫോര്‍മാറ്റിലും കോഹ്‌ലിയെ വെല്ലുന്ന മറ്റൊരു കളിക്കാരന്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നില്ല. കടുത്ത ചൂടിനെ അവഗണിച്ചും ഇന്ത്യന്‍ ക്യാപ്റ്റന്‍ നടത്തിയ പോരാട്ടവീര്യം എടുത്തുപറയേണ്ടതാണ്'- ഗാവസ്‌കര്‍ പറഞ്ഞു.
അതേസമയം, വെസ്‌റ്റിന്റീസിന്റെ കളിയിൽ ഗവാസ്‌കർ അതൃപ്‌തി അറിയിക്കുകയും ചെയ്‌തു. ലോകത്തിലെ ഏതു ടീമിനും തോല്‍പ്പിക്കാവുന്ന തരത്തില്‍ ദുര്‍ബലരാണ് അവര്‍ ഇപ്പോൾ. ഒരു കാലത്ത് ക്രിക്കറ്റിലെ വമ്പന്മാരായിരുന്നു ഇവർ. ഇവർ പഴയ മികവിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.