ഏറെക്കാലം കൂടിയാണ് ഇന്ത്യയ്‌ക്ക് ഒരു ലോകോത്തര പേസ് ബൌളറെ ലഭിച്ചത്. ജസ്‌പ്രീത് ബൂമ്ര. അസാധാരണ പേസും കൃത്യതയും ഒത്തുചേര്‍ന്ന ബൂമ്ര കുറച്ചുകാലം കൊണ്ടുതന്നെ എതിര്‍ ടീമുകളുടെ പേടിസ്വപ്‌നമായിത്തീര്‍ന്നു. ഫോമിന്‍റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ബൂമ്ര പരുക്കിന്‍റെ പിടിയിലാകുന്നത്. പിന്നീട് കുറേക്കാലം വിശ്രമവും ചികിത്സയും.
ഒരു വിക്കറ്റ് മാത്രമാണ് ബൂമ്രയ്ക്ക് നേടാന്‍ കഴിഞ്ഞത്. നാലോവറില്‍ 32 റണ്‍സ് വഴങ്ങി. ആറുതവണയാണ് ലങ്കന്‍ ബാറ്റ്സ്‌മാന്‍മാര്‍ ബൂമ്രയുടെ പന്തുകളെ ബൌണ്ടറി കടത്തിയത്. മെയ്‌ഡന്‍ ഓവറുകള്‍ തുടര്‍ച്ചയായി എറിഞ്ഞ് വിസ്‌മയിപ്പിച്ചിരുന്ന, ഒരു റണ്‍സ് വഴങ്ങാന്‍ പോലും പിശുക്ക് കാണിച്ചിരുന്ന ബൂമ്രയ്ക്കാണ് ഈ രീതിയില്‍ മാറ്റം സംഭവിച്ചിരിക്കുന്നത്.