ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരെ ബിസിസിഐ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തിരക്ക് പിടിച്ച മത്സരക്രമത്തിനെതിരെ പരസ്യമായി വിമർശനമുന്നയിച്ചതിനാണ് കോഹ്ലിക്കെതിരെ ബിസിസിഐ വാളെടുത്തിരിക്കുന്നത്. മത്സരക്രമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ക്യാപ്റ്റന് ഉണ്ടെങ്കിൽ അത് മാധ്യമങ്ങളോടോ പരസ്യമായോ അല്ല പ്രകടിപ്പിക്കേണ്ടതെന്നാണ് ബിസിസിഐയിലെ ഉയർന്ന റാങ്കിലുള്ളവർ അഭിപ്രായപ്പെടുന്നത്.
ന്യൂസിലന്‍ഡ് പര്യടനത്തിനള്ള മത്സരക്രമം തയ്യാറാക്കിയത് വിനോദ് റായ് അദ്ധ്യക്ഷനായ മുന്‍ ഭരണസമിതിയാണ്. പരാതിയുണ്ടെങ്കില്‍ തന്നെ മാധ്യമങ്ങളോടല്ല, ബിസിസിഐ സെക്രട്ടറിയോടാണ് പറയേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തിൽ ഏത് കളിക്കാർക്കും ഒരു ദിവസത്തെയെങ്കിലും വിശ്രമവും പരിശീലനവും ആവശ്യമാണ്. എന്നാൽ, അതില്ലാതെയാണ് ഇന്ത്യ ന്യുസിലൻഡിനെ നേരിട്ടത്. ഇതായിരുന്നു കോഹ്ലിയെ ചൊടിപ്പിച്ചത്. ടീമിലെ മറ്റ് അംഗങ്ങളുടെ കാര്യവും പരിഗണിച്ചാണ് കോഹ്ലി ഇത്തരത്തിൽ വിമർശനമുന്നയിച്ചതെന്നാണ് സൂചന.