തിരുവനന്തപുരത്ത് തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഓഗസ്റ്റ് ആറാം തീയതി അര്‍ദ്ധരാത്രിവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും

ശ്രീനു എസ്
ബുധന്‍, 29 ജൂലൈ 2020 (09:32 IST)
ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഓഗസ്റ്റ് ആറാം തീയതി അര്‍ദ്ധരാത്രിവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇടവ മുതല്‍ പെരുമാതുറ, പെരുമാതുറ മുതല്‍ വിഴിഞ്ഞം, വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ എന്നിങ്ങനെ ജില്ലയിലെ തീരദേശപ്രദേശത്തെ മൂന്നു സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍ നടപ്പാക്കുക. 
 
ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരാണ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍. പ്രദേശത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഓഗസ്റ്റ് ആറുവരെ തുടരുമെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article