തിരുവനന്തപുരത്ത് 595 പേര്‍ക്കുകൂടി കോവിഡ്; അഞ്ച് മരണം

ശ്രീനു എസ്

ശനി, 17 ഒക്‌ടോബര്‍ 2020 (08:49 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(16 ഒക്ടോബര്‍) 595 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 400 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 182 പേരുടെ ഉറവിടം വ്യക്തമല്ല. ആറുപേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍വിദേശത്തു നിന്നും ഒരാള്‍ അന്യസംസ്ഥാനത്തു നിന്നുമെത്തി. അഞ്ചുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
 
കാഞ്ഞിരംപാറ സ്വദേശിനി മേരിക്കുട്ടി(56), മണക്കാട് സ്വദേശിനി സുമതി(48), ജഗതി സ്വദേശിനി ശാന്തമ്മ(80), വള്ളക്കടവ് സ്വദേശി തങ്കമ്മ(84), മണക്കാട് സ്വദേശി ചെല്ലപ്പന്‍(71) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
 
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 266 പേര്‍ സ്ത്രീകളും 329 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 58 പേരും 60 വയസിനു മുകളിലുള്ള 107 പേരുമുണ്ട്. പുതുതായി 3,120 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,816 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,149 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 10,902 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 780 പേര്‍ ഇന്ന് രോഗമുക്തി നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍