തിരുവനന്തപുരം: കോവിഡ് വ്യാപനം ലക്ഷ്യത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 13 വാര്‍ഡുകളിലെ ചില സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. നിലവിലെ ജില്ലയിലെ ആക്ടീവ് കോവിഡ് എണ്ണം 4665 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഈ പ്രഖ്യാപനം നടത്തിയത്. ഇതിനൊപ്പം ഒരു ഗ്രാമ പഞ്ചായത്തിലും മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു.
ചെട്ടിവിളാകം, കിണാവൂര്‍, കുടപ്പനക്കുന്ന്, കാലടി,കടകംപള്ളിയിലെ ചില പ്രദേശങ്ങള്‍, കുരിയാത്തി, കരിക്കകം, ശാസ്തമംഗലം, പട്ടം, കവടിയാര്‍, പാപ്പനംകോട്, വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്തിലെ ചില ഭാഗങ്ങള്‍ എന്നിവയാണ് മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നത്.