ബീറ്റ്‌റൂട്ട് ഓറഞ്ച് വൈന്‍

ബുധന്‍, 1 ഒക്‌ടോബര്‍ 2008 (17:25 IST)
അടുക്കളയിലെ പാചകവിദ്യകളില്‍ ഒരു വൈന്‍ കൂടിയായാലോ. ബീറ്റ്‌റൂട്ടും ഓറഞ്ചും കൂടി ഉള്‍പ്പെടുന്ന വൈനാവുമ്പോള്‍ അത് ഗംഭീരമാവും. ക്രിസ്തുമസ് മുന്നില്‍ കണ്ട് ഒരു വൈന്‍ തയ്യാറാക്കി വെയ്ക്കാം.

ചേര്‍ക്കേണ്ടവ‍:

ബീറ്റ്‌റൂട്ട് 1/2 കിലോ
ഓറഞ്ച് 1/2 കിലോ
പഞ്ചസാര 1 കിലോ
യീസ്റ്റ് 30 ഗ്രാം
ചെറുനാരങ്ങ 3 എണ്ണം
വെളളം 1 ലിറ്റര്‍

ഉണ്ടാക്കുന്ന വിധം:

ബീറ്റ്‌റൂട്ടും ഓറഞ്ചും ചെറുകഷ്ണങ്ങളാക്കി വെള്ളം ചേര്‍ത്ത് വീണ്ടും 10 മിനിറ്റ് വേവിക്കണം. തണുത്ത ശേഷം മസ്ലിന്‍ തുണിയിലിട്ട് പിഴിയണം. പിഴിഞ്ഞുകിട്ടുന്ന നീരില്‍ ചെറുനാരങ്ങനീര് ചേര്‍ത്ത ശേഷം ഇത് ഭരണിയിലൊഴിച്ചു വയ്ക്കുക. മുകളില്‍ പഞ്ചസാരയും ഈസ്റ്റും വിതറുക. ഭരണിയുടെ വായ തുണികൊണ്ട് ഭദ്രമായി മൂടിക്കെട്ടിയ ശേഷം ചൂടുള്ള അന്തരീക്ഷത്തില്‍ സൂക്ഷിച്ചു വയ്ക്കണം. 14 ദിവസം കഴിഞ്ഞാല്‍ ഈ ദ്രാവകം വൃത്തിയുള്ള കുപ്പികളില്‍ ഊറ്റിവയ്ക്കുക. രണ്ടുമാസം കഴിഞ്ഞാല്‍ ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക