പയര്‍ ലഡു

മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വാദ്യകരമായ ഒരു വിഭവമാണ് ചെറുപയര്‍ ലഡു. ഇത് വീട്ടില്‍ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.

ചേര്‍ക്കേണ്ട

ചെറുപയര്‍ - വറുത്ത് തൊലികളഞ്ഞ് നേര്‍മ്മയായി പൊടിച്ചത് 500 ഗ്രാം
കശുവണ്ടി- 200 ഗ്രാം
ഉണക്കമുന്തിരി- 100 ഗ്രാം
നെയ്യ്-മൂന്ന് കപ്പ്
ഏലക്കാപ്പൊടി - 2 ടി സ്പൂണ്‍

ഉണ്ടാക്കേണ്ട വിധ

മുന്തിരിയും ചെറുതായി അരിഞ്ഞെടുത്ത കശുവണ്ടിയും നെയ്യില്‍ വറുത്ത് എടുക്കുക. പയറിനൊപ്പം നെയ്യ് ഒഴികെയുള്ളതെല്ലാം യോജിപ്പിച്ച് എടുക്കണം. നെയ്യ് നല്ലവണ്ണം ചൂടാക്കിയൊഴിച്ച് ചേരുവകളെല്ലാം ചെറിയ ഉരുളകളാക്കി എടുക്കണം. ഇപ്പോള്‍ പയര്‍ ലഡു തയ്യാര്‍.

വെബ്ദുനിയ വായിക്കുക