റോയല്‍ ഐസിംഗ്

മനോഹരമായ ക്രിസ്തുമസ് കേക്ക് ഡൈനിംഗ് ടേബിളില്‍ എത്തുമ്പോള്‍ മനോഹരമായ ഐസിംഗ് നിര്‍ബന്ധം. ഇതാ റോയല്‍ ഐസിംഗ് ഉണ്ടാക്കും വിധം.

ചേര്‍ക്കേണ്ടവ:

പഞ്ചസാര 300 ഗ്രാം
മുട്ട രണ്ട്
നാരങ്ങാനീര് ഒരു നാരങ്ങയുടേത്

ഉണ്ടാക്കുന്ന വിധം:

പഞ്ചസാരയില്‍ വെള്ളമൊഴിച്ച് നൂല്‍‌പാവാകുന്നതു വരെ തിളപ്പിച്ച് പാനിയാക്കുക. മുട്ടയുടെ വെള്ള അടിച്ചുപതപ്പിച്ച് അതിലേക്ക് ചൂടുള്ള പഞ്ചസാരപ്പാനി ഒഴിക്കുക. ഇത് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ക്രീം പരുവത്തില്‍ ആകുന്നതിനു മുന്‍പ് തീ കുറയ്ക്കുക. തുടര്‍ന്ന് ചെറുനാരങ്ങാനീര്‍ ചേര്‍ത്തിളക്കി ഒരു കോണിലെടുത്ത് ഇഷ്ടമുള്ള ഡിസൈന്‍ നല്‍കുക.

വെബ്ദുനിയ വായിക്കുക