കൂട്ട്‌ അവിയല്‍

അവിയല്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്. പച്ചക്കറികള്‍ ഒന്നും പാഴാക്കി കളയാതെ ഉള്ളവയെല്ലാം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു കറിയാണ് കൂട്ട്‌ അവിയല്‍. മദ്ധ്യതിരുവിതാംകൂര്‍ രീതിയില്‍ പുളിക്കു വേണ്ട സാധനങ്ങളോ തൈരോ ചേര്‍ക്കാത്ത അവിയലാണ് ഇത്.

ചേര്‍ക്കേണ്ടവ:

അച്ചങ്ങ പയര്‍ 100 ഗ്രാം
ഉരുളക്കിഴങ്ങ്‌ 4 എണ്ണം
വെള്ളരിയ്ക്കാ ചെറിയ മുറി
ചീര ഒരു പിടി
ജീരകം 2 സ്പൂണ്‍
വെള്ളിച്ചെണ്ണ 4 സ്പൂണ്‍
കറിവേപ്പില കുറച്ച്‌
തേങ്ങ ചിരകിയത്‌ 2 കപ്പ്‌
മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍
മുളകുപൊടി 3 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

അച്ചിങ്ങ, പയര്‍, ഉരുളക്കിഴങ്ങ്‌, വെള്ളരിയ്ക്കാ, ചീര എന്നിവ നീളത്തില്‍ അരിയൂക. അരിഞ്ഞുവച്ച കഷണങ്ങള്‍ കഴുകി ഒരു പാത്രത്തില്‍ കുറച്ച്‌ വെള്ളമൊഴിച്ച്‌ വേവിയ്ക്കുക. മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക. തേങ്ങ ചിരകിയത്‌, ജീരകം, മുളകുപൊടി എന്നിവ അരകല്ലില്‍ വച്ച്‌ അരച്ചെടുക്കുക. വേവിച്ച കഷ്ണങ്ങളില്‍ അരച്ചെടുത്ത കൂട്ട് ചേര്‍ത്ത് ഒന്നുകൂടി വേവിക്കുക. വേവിച്ച് ഇറക്കിവച്ചതിനു ശേഷം വെളിച്ചെണ്ണ ചേര്‍ത്തിളക്കുക.

വെബ്ദുനിയ വായിക്കുക