അനുകമ്പാദശകം

WDWD
ശ്രീനാരായണ ഗുരുവിന്‍െറ അനുകമ്പാദശകം


ഒരുപീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‌കുകുള്ളില്‍ നിന്‍-
തിരുമെയ്‌വിട്ടകലാതെ ചിന്തയും.

അരുളാല്‍ വരുമിമ്പ മന്‍പക-
ന്നൊരുനെഞ്ചാല്‍ വരുമല്ലലൊക്കെയും
ഇരുളന്‍പിനെ മാറ്റുമല്ലലിന്‍-
കരുവാകും കരുവാമിതേതിനും.

അരുളന്‍പനുകമ്പ മൂന്നിനും
പൊരുളൊന്നാന്നിതു ജീവതാരകം
""അരുള്ളുവാനാണു ജീവി'' യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി




.
അരുളില്ലയതെങ്കിലസ്ഥി തോല്‍
സിര നാറുന്നൊരുടമ്പുതാനവന്‍;
മരുവില്‍ പ്രവഹിക്കുമമ്പുവ-
പ്പുരുഷന്‍ നിഷ്‌ഫലഗന്ധപുഷ്‌പമാം.

വരുമാറുവിധം വികാരവും
വരുമാറില്ലറിവിന്നിതിന്നുനേര്‍;
ഉരുവാമൂടല്‍വിട്ടു കീര്‍ത്തിയാ-
മുരുവാര്‍ന്നിങ്ങനുകമ്പ നിന്നിടും.

പരമാര്‍ത്ഥമുരച്ചു തേര്‍വിടും
പൊരുളോ? ഭൂതദയാക്ഷമാബധിയോ?
സരളാദ്വയഭാഷ്യാകാരനാം-
ഗുരുവോയീയനുകമ്പയാണ്ടവന്‍?

പുരുഷാകൃതി പൂണ്ട ദൈവമോ?
നാരദിവ്യാകൃതിപൂണ്ട ധര്‍മ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്നമോ?





ജ്വരമാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകള്‍ ചെയ്ത മൂര്‍ത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാം നോവുകെടുത്ത സിദ്ധനോ?

ഹരനന്നെഴുതി പ്രസിദ്ധമാം-
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടുപോയോര-
പ്പരമേശന്‍െറ പരാര്‍ത്ഥ്യഭക്തനോ?

നരരൂപമെടുത്തു ഭൂമിയില്‍
പെരുമാറിടിന കാമധേനുവോ?
പരമാദ്‌ഭൂതാനദേവതാ-
നരുവോയീയനുകമ്പയാണ്ടവന്‍?



ഫലശ്രുതി

അരുമാമറയോതുമര്‍ത്ഥവും
ഗുരുവോതും മുനിയോതുമര്‍ത്ഥവും
ഒരു ജാതിയിലുള്ളതൊന്നുതാന്‍
പൊരുളോര്‍ത്താലഖിലാഗമത്തിനും.

വെബ്ദുനിയ വായിക്കുക