ഇതൊക്കെ ആര് പറഞ്ഞു, ഗീതു മോഹൻദാസ് - യഷ് ചിത്രത്തിൻ്റെ റിലീസ് നീട്ടിയിട്ടില്ല, അഭ്യൂഹങ്ങളിൽ വ്യക്തതവരുത്തി നിർമാതാക്കൾ
 
സംവിധായിക ഗീതു മോഹന്‍ദാസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് യഷ് ചിത്രമായ ടോക്‌സിക്: എ ഫെയറി ടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്‌സിന്റെ റിലീസ് അനിശ്ചിതമായി നിര്‍ത്തിവെച്ചെന്ന വാര്‍ത്തകളെ പരോക്ഷമായി തള്ളി നിര്‍മാതാക്കള്‍. ചിത്രം പ്രഖ്യാപിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സ് വ്യക്തമാക്കി.
	 
	ടോക്‌സിക് നിര്‍ത്തിവെയ്ക്കുകയോ വൈകുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി തരണ്‍ ആദര്‍ശ് എക്‌സില്‍ പങ്കുവെച്ച കുറിപ്പ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് കെവിഎന്‍ റിലീസ് തിയതി നീട്ടില്ലെന്ന് ആവര്‍ത്തിച്ചത്. ഗീതു മോഹന്‍ദാസില്‍ നിന്നും യഷ് സംവിധാനം ഏറ്റെടുത്തെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗീതു മോഹന്‍ദാസ് ചിത്രീകരിച്ച രംഗങ്ങള്‍ റീ ഷൂട്ട് ചെയ്യേണ്ടതിനാല്‍ സിനിമയുടെ റിലീസ് വൈകുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്ത.