ആർഭാടങ്ങളില്ല, പ്രണയദിനത്തിൽ രജിസ്റ്റർ മാര്യേജ്: നടൻ വിക്രാന്ത് മാസെയും ശീതൾ താക്കൂറും വിവാഹിതരായി

ചൊവ്വ, 15 ഫെബ്രുവരി 2022 (21:28 IST)
ബോളിവുഡ് നടൻ വിക്രാന്ത് മാസെ വിവാഹിതനായി. നടി ശീതൾ താക്കൂറാണ് വധു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് പ്രണയദിനത്തിൽ ഇരുവരും ഒന്നിച്ചത്. ആർഭാടങ്ങളൊഴിവാക്കി രജിസ്റ്റർ വിവാഹമാണ് ഇരുവരും തിരെഞ്ഞെടുത്തത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
 
2019ൽ വിക്രാന്തിന്റെയും ശീതളിന്റെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഒരു മാസത്തിന് ശേഷമായിരുന്നു താരം വിവാഹനിശ്ചയ വാർത്ത പങ്കെവെച്ചത്.ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ എന്ന സീരീസിൽ ഇരുവരും ഒന്നിച്ച‌ഭിനയിച്ചിരുന്നു.ലവ് ഹോസ്റ്റൽ ആണ് വിക്രാന്തിന്റെ റിലീസിനായി തയ്യാറെടുത്ത് നിൽക്കുന്ന ചിത്രം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍