സിനിമാനടിയായ പരാതിക്കാരി ഈ മാസം 22നാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് നിരവധി തവണ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് ബലാത്സംഗം ചെയ്‌തുവെന്നാണ് പരാതി. ബലാത്സംഗം,ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാൽ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതേസമയം നടന്നത് അതിക്രൂര ബലാൽസംഗമാണെന്നും മദ്യം നൽകി അവശയാക്കി പലതവണപീഡിപ്പിച്ചുവെന്നും നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും ഇത് പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടി വെളിപ്പെടുത്തി.