ആദ്യം സൗദി വെള്ളക്കയില്‍ അഭിനയിക്കാന്‍ എത്തി, പിന്നെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി, ബിനു പപ്പുവിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍
'സൗദി വെള്ളക്കയുടെ ഷൂട്ടിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പതിവുപോലെ നടത്തിയ ആര്‍ ടി പി സി ആര്‍ ടെസ്റ്റില്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സില്‍ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവാക്കുകയും ക്വാറന്റീനില്‍ പോവുകയും ചെയ്തു. പക്ഷേ പറഞ്ഞ സമയത്ത് തന്നെ ഷൂട്ട് ആരംഭിക്കേണ്ടതിനാല്‍ രണ്ടോ മൂന്നോ സഹായികളെ വെച്ച് ചിത്രീകരണം ആരംഭിച്ചു. മറ്റുള്ളവര്‍ കണ്‍ട്രോള്‍റൂം പോലെ റൂം ക്വാറന്റീനില്‍ നിന്ന് ടീമിന്റെ ഒപ്പം കൂടി. ആദ്യദിനങ്ങളില്‍ അഭിനയിക്കാനെത്തിയ ബിനു പപ്പു ഈ സ്ഥിതി മനസ്സിലാക്കി തരുണിനോടും സൗദി വെള്ളക്കയോടുമുളള സ്‌നേഹംകൊണ്ട് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റാകാമെന്ന് പറയുകയായിരുന്നു. ഒരേസമയം സ്‌ക്രീനിനു മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നതിന്റെ ത്രില്ലിലാണ് ബിനു പപ്പു.'- സൗദി വെള്ളക്ക ടീം കുറിച്ചു.