'തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതി';ഫേസ്ബുക്ക് ലൈവില്‍ വിജയ് ബാബു, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 27 ഏപ്രില്‍ 2022 (09:02 IST)
തനിക്കെതിരെ ഉണ്ടായ ബലാത്സംഗ പരാതിയില്‍ പ്രതികരിച്ച് വിജയ് ബാബു. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് താരം തന്റെ ഭാഗം തുറന്നുപറഞ്ഞത്.
 
സിനിമാ നടിയായ പരാതിക്കാരിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തി. ഏപ്രില്‍ 22നായിരുന്നു യുവതി എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കിയത്. നടനെതിരെ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വിജയ് ബാബുവിന്റെ തുറന്ന് പറച്ചില്‍.
 
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിജയ് ബാബു പറയുന്നു. ശരിക്കും താനാണ് ഇര. തന്റെ കുടുംബവും തന്നെ സ്‌നേഹിക്കുന്നവരും ദുഃഖം അനുഭവിക്കുമ്പോള്‍ എതിര്‍കക്ഷി സുഖമായിരിക്കുകയാണ്.2018 മുതല്‍ പരാതിക്കാരിയെ അറിയാമെന്നും വിജയ് ബാബു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍