നടന്‍ വിജയ് ആന്റണി നായകനായ എത്തുന്ന ഹിറ്റ്‌ലര്‍ എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ ധന ഒരുക്കുന്ന ചിത്രം ചെന്തൂര്‍ ഫിലിം ഇന്റര്‍നാഷണല്‍ ടി ഡി രാജയും ഡി ആര്‍ സഞ്ജയ് കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.വിജയ് ആന്റണിക്കൊപ്പം 'കൊടിയില്‍ ഒരുവന്‍' എന്ന സൂപ്പര്‍ഹിറ്റ് നിര്‍മ്മിച്ചതും ഇവരാണ്.
വ്യത്യസ്തമായ ഒരു മോഷന്‍ പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.സാധാരണക്കാരന്റെ കലാപവും സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടവുമാണ് 'ഹിറ്റ്‌ലറുടെ' കാതല്‍. 'ഹിറ്റ്‌ലര്‍ എന്നത് ഒരു വ്യക്തിയുടെ പേരായിരിക്കാം, എന്നാല്‍ അത് ഇന്ന് സ്വേച്ഛാധിപത്യത്തിന്റെ പര്യായമായി മാറിയിരിക്കുന്നു' എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. സംവിധായകന്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.