ധ്യാന്‍ ശ്രീനിവാസന്റെ പോലീസ് കഥ, 'വീകം' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്

ബുധന്‍, 10 നവം‌ബര്‍ 2021 (16:22 IST)
ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമായ ഏറ്റവും പുതിയ ചിത്രമാണ് വീകം. ഒരു പൊലീസ് കഥയാണ് സിനിമ പറയുന്നത്. സാഗര്‍ ഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
 
കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.ഷീലു ഏബ്രഹാം, ഡയാനാ ഹമീദ്, ഡെയിന്‍ ഡേവിഡ്, ദിനേഷ് പ്രഭാകര്‍, അജു വര്‍ഗീസ്, ജഗദീഷ്, ജി സുരേഷ്‌കുമാര്‍, മുത്തുമണി, ബേബി ശ്രേയ, സുന്ദരപാണ്ഡ്യന്‍, ഡോ സുനീര്‍, സൂര്യ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ധനേഷ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍