125 കോടി കടന്ന് 'വാരിസ്', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ഞായര്‍, 15 ജനുവരി 2023 (12:22 IST)
ആദ്യത്തെ മൂന്ന് ദിവസം കൊണ്ട് തന്നെ വിജയ് ചിത്രം 'വാരിസ്' നൂറുകോടി പിന്നിട്ടിരുന്നു.
 
 റിലീസിന് ശേഷമുള്ള ആദ്യ അവധി ദിവസമായ ശനിയാഴ്ച, 'വാരിസ്' അധിക സ്‌ക്രീനുകള്‍ പ്രദര്‍ശിപ്പിച്ചു.അജിത്തിന്റെ തുനിവിന് പകരം വിജയ് ചിത്രം പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചു.
 
നാലാം ദിവസം 'വാരിസ്' തമിഴ്നാട്ടില്‍ നിന്ന് ഏകദേശം 16 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 ചിത്രത്തിന്റെ ആഗോള കളക്ഷന്‍ ഏകദേശം 125 മുതല്‍ 130 കോടി രൂപ വരെയാണ്. തെലുങ്ക് പതിപ്പ് കൂടി പ്രദര്‍ശനത്തിന് എത്തിയതാണ് നേട്ടത്തിന് വേഗത കൂട്ടിയത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍