വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെയാണ് യുഎഇ ഗോള്‍ഡന്‍ വീസ അനുവദിക്കുന്നത്. പത്ത് വര്‍ഷമാണ് കാലാവധി. ഈ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വീസ പുതുക്കി നല്‍കും. ഗോള്‍ഡന്‍ വീസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഭരണകൂടം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.