റിലീസ് ദിനത്തിന് മുന്‍പെ തന്നെ ഇന്ത്യയാകെ ചര്‍ച്ചയായ സിനിമയായിരുന്നു ദി കേരള സ്‌റ്റോറി. കേരളത്തില്‍ നിന്നും പതിനായിരക്കണക്കിന് യുവതികളെ ലവ് ജിഹാദ് നടത്തി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തതായി പറയുന്ന ചിത്രത്തിനെതിരെ തുടക്കം മുതല്‍ വലിയ പ്രതിഷേധമാണുണ്ടായത്. കൃത്യമായ വിവരങ്ങളില്ലാതെ 30,000ന് മുകളില്‍ സ്ത്രീകള്‍ തീവ്രവാദത്തിലേക്ക് പോയെന്ന ടാഗ്ലൈന്‍ തിരുത്തണമെന്ന സുപ്രീം കോടതിയുടെ ആവശ്യത്തെ തുടര്‍ന്ന് ഈ ഭാഗം വിവരണത്തില്‍ നീക്കിയാണ് ചിത്രം റിലീസ് ചെയ്തത്.
കേരളവും തമിഴ്‌നാടുമടക്കം ചുരുക്കം സംസ്ഥാനങ്ങളിലൊഴിച്ച് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. വിവിധ ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ മാസത്തില്‍ ചിത്രം പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സീ5ല്‍ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. തിയേറ്ററുകളില്‍ നിന്നും ചിത്രം 225 കോടി രൂപയാണ് കളക്ട് ചെയ്തത്. മെയ് അഞ്ചിനായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.