നമ്മുടെ മോളിവുഡില്‍ ദിലീപില്‍നിന്ന് അഞ്ചു പൈസ ജീവനാംശം വേണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇതുപോലെ ഒരു ജീവനാംശത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചാവിഷയം. പക്ഷേ വേണ്ടെന്ന് പറഞ്ഞതല്ല, വേണമെന്ന് പറഞ്ഞതാണ് വാര്‍ത്തയെന്ന് മാത്രം.
2000-ലായിരുന്നു ഹൃത്വിക് റോഷനും സൂസെയ്‌നും തമ്മിലുള്ള വിവാഹം. ഹൃത്വികിനും സൂസെയ്നും ഹൃയാന്‍, ഹൃദാന്‍ എന്ന രണ്ട് ആണ്‍മക്കളാണുള്ളത്. നീണ്ട പതിമൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.