സുരേഷ് ഗോപിയുടെ കരിയറിലെ വമ്പന്‍ ചിത്രം, നടനൊപ്പം മലയാള സിനിമയിലെ ഈ താരങ്ങളും !

കെ ആര്‍ അനൂപ്

വെള്ളി, 15 ഏപ്രില്‍ 2022 (14:22 IST)
സുരേഷ് ഗോപി സിനിമ തിരക്കുകളിലാണ്.പാപ്പന്‍, ഒറ്റകൊമ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഒരു ബിഗ് ബജറ്റ് ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു.
 
വെള്ളിമൂങ്ങ സംവിധായകന്‍ ജിബു ജേക്കബ് ഒരുക്കുന്ന പുതിയ സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്യുന്നത്.
 
സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്വ തുടങ്ങിയവരാണ് സുരേഷ് ഗോപിക്കൊപ്പം വേഷമിടുന്നത്. നടന്റെ കരിയറിലെ 253-ാമത്തെ സിനിമ കൂടിയാണിത്. 
 
തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നടന്റെ കരിയറിലെ തന്നെ വമ്പന്‍ ചിത്രങ്ങളിലൊന്ന് ആകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍