ക്യാപ്റ്റന്‍ രാജുവിന്റെ രൂപസാദൃശ്യമുണ്ടോ ? സുരേഷ് ?ഗോപിക്കൊപ്പം സിനിമയില്‍ അഭിനയിക്കാം

കെ ആര്‍ അനൂപ്

ശനി, 9 ഏപ്രില്‍ 2022 (14:35 IST)
സുരേഷ് ഗോപിയുടെ കരിയറിലെ 253-ാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം. മലയാളത്തിലെ ഒരു ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഒരുങ്ങുന്നതെന്ന് പറയപ്പെടുന്നു.ഔദ്യോഗികമായി ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. 
 
നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ രൂപസാദൃശ്യം ഉള്ളവര്‍ക്കാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം. അദ്ദേഹത്തിന്റെ പഴയ രൂപവുമായി സാദൃശ്യം ഉണ്ടാകണം.ഇരുപതാം തീയതിക്ക് മുമ്പ് ബയോഡേറ്റയും ഫോട്ടോയും അണിയറ പ്രവര്‍ത്തകര്‍ക്ക് അയക്കണമെന്നും കാസ്റ്റിംഗ് കോളില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍