ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് സുരേഷ്‌ഗോപിയോട് സഭയിൽ സംശയം ചോദിച്ചത്. പുതിയ ലുക്കിൽ എത്തിയ സുരേഷ് ഗോപിയോട് 'ഇത് മാസ്ക് ആണോ അതോ താടിയാണോ എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. താടിയാണ് സാർ, ഇത് പുതിയ സിനിമയ്ക്ക് വേണ്ടിയാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.