മാധ്യമപ്രവര്‍ത്തകന്റെ കരണത്തടിച്ചുയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍

ശനി, 26 മാര്‍ച്ച് 2016 (12:38 IST)
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മാധ്യമപ്രവര്‍ത്തകനെ തല്ലിയെന്ന വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ഇതിനെതിരെ പ്രതികരണവുമായി സണ്ണിയുടെ ഭര്‍ത്താവ് രംഗത്ത്. ഇത്തരം പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഭര്‍ത്താവ് ഡാനിയേല്‍ വെബര് വ്യക്തമാക്കി‍. 
 
ഹോളിആഘോഷങ്ങളുടെ ഭാഗമായി സൂററ്റിലെത്തിയ താരത്തോട് ഒരു രാത്രിയിലെ ‘പരിപാടിക്ക്’ എത്ര രൂപയാണെന്ന് ചോദിച്ച ഒരു പ്രമുഖ ദേശീയ ചാനലിലെ മാധ്യമ പ്രവര്‍ത്തകനെ സണ്ണി ലിയോണ്‍ തല്ലിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഹോളി ആഘോഷങ്ങള്‍ക്കിടെ ഒരു മാധ്യമപ്രവര്‍ത്തകനും അഭിമുഖം അനുവദിച്ചിട്ടില്ലെന്നും പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഡാനിയേല്‍ കൂട്ടിച്ചേര്‍ത്തു.
 
ബോളിവുഡിലെ തിരക്കുള്ള താരമായതിന് ശേഷം എത്രയാണ് താങ്കള്‍ രാത്രി പരിപാടിക്കുള്ള ചാര്‍ജ് ഈടാക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചൊദിച്ചു.  ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കാമോയെന്ന് സണ്ണി മാധ്യമപ്രവര്‍ത്തകനോട്  ആവശ്യപ്പെട്ടു. വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സണ്ണി ലിയോണ്‍ ഇയാളുടെ കരണത്ത് അടിക്കുകയായിരുന്നുവെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. സംഭവത്തില്‍ സണ്ണി ലിയോണ്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
 
ഇതിനു മുമ്പും സണ്ണിയ്ക്ക് ഇത്തരം സാഹചര്‍ങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.  മാധ്യമപ്രവര്‍ത്തകനായ ഭൂപേന്ദ്ര ചൗബേ സണ്ണി ലിയോണിനെ സ്ത്രീവിരുദ്ധ ചോദ്യങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യ അശ്ലീലചിത്രങ്ങളുടെ കേന്ദ്രമാകാന്‍ സണ്ണിയാണു കാരണമെന്ന് ഒരു അഭിമുഖത്തില്‍ ഭൂപേന്ദ്ര പറഞ്ഞിരുന്നു. കൂടാതെ, നിങ്ങള്‍ ഒരു ഐറ്റം ഗേളല്ലേ? ആമിര്‍ ഖാന്‍ നിങ്ങള്‍ക്കൊപ്പം അഭിനയിക്കുമെന്നു കരുതുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും പിന്നാലെയെത്തിയിരുന്നു.
 
സണ്ണിയെ അപമാനിക്കുന്ന വിധത്തിലുള്ള ഇത്തരം ചോദ്യങ്ങള്‍ക്കെതിരെ ആമിര്‍ ഖാനും രംഗത്തെത്തിയിരുന്നു. കൂടാതെ, താന്‍ സണ്ണിക്കൊപ്പം അഭിനയിക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു. ഗൗരവ് കപുര്‍, റിഷി കപുര്‍, ആലിയ ഭട്ട് എന്നിവരും സണ്ണിയെ അനുകൂലിച്ചു രംഗത്തെത്തിയിരുന്നു

വെബ്ദുനിയ വായിക്കുക