സുരാജിന്‍റെ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ജനുവരി 15ന് ഒടിടി റിലീസ്

കെ ആര്‍ അനൂപ്

ചൊവ്വ, 12 ജനുവരി 2021 (10:38 IST)
സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പുതുതായി ആരംഭിച്ച സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നീ സ്ട്രീമിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ജനുവരി 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭാര്യ ഭർത്താക്കന്മാരായി എത്തുന്ന സിനിമ കൂടിയാണിത്. അടുത്തിടെ പുറത്തുവന്ന ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അടുക്കളയിൽ ഒതുങ്ങി പോകുന്ന സ്ത്രീ ജീവിതങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ഗംഭീര പ്രകടനമാണ് നിമിഷയും സുരാജും ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്.
 
ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും സാലു കെ തോമസ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 
അടുക്കളയിൽ ഒതുങ്ങിപ്പോകുന്ന സ്ത്രീ ജീവിതങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. നാല് ചുമരുകൾക്കുള്ളിൽ ഭർത്താവിനും വീട്ടുകാർക്കും ഇഷ്ട ഭക്ഷണം ഉണ്ടാക്കാൻ മാത്രം വിധിക്കപ്പെടുന്ന ഒരു സാധാരണ ഇന്ത്യൻ അടുക്കളയിലെ സ്ത്രീകളുടെ കഥയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ടീസറിൽ കാണാനാകുന്നത്. അധ്യാപകനായ സുരാജിന്റെ നവവധുവായാണ് നിമിഷ ചിത്രത്തിലെത്തുന്നത്. ഗംഭീരപ്രകടനം തന്നെ ഇരുവരും ചിത്രത്തിൽ കാഴ്ചവെക്കുന്നു.
 
അടുക്കളയെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ ചെയ്യുമ്പോൾ അതിൽ ഒരു മികച്ച പാചകക്കാരൻ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. സെറ്റുകളിലെ സ്റ്റാർ ഷെഫ് മറ്റാരുമല്ല നടൻ സുരാജ് വെഞ്ഞാറമൂട് ആണെന്ന് ജിയോ ബേബി വെളിപ്പെടുത്തി. മാത്രമല്ല സെറ്റിൽ തങ്ങളുടെ ഭാഗങ്ങൾ മെച്ചപ്പെടുത്തുവാൻ സുരാജും നിമിഷയും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. പൂർണമായും ചിത്രം കോഴിക്കോടായിരുന്നു ചിത്രീകരിച്ചത്. 
 
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലും സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍