ബിഗ്‌ ബോസ് ഫെ‌യിം സൂര്യയുടെ കഥയിൽ തമിഴ് സിനിമയൊരുങ്ങുന്നു, പോസ്റ്റർ പുറത്ത്

വെള്ളി, 16 ജൂലൈ 2021 (20:12 IST)
ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സൂര്യ ജെ മേനോന്റെ കഥ സിനിമയാകുന്നു. തമിഴിലിലാണ് സൂര്യ ജെ മേനോന്റെ കഥ സിനിമയാകുന്നത്. 
 
ജെസ്‍പാല്‍ ഷണ്‍മുഖം തമിഴില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂര്യ ജെ മേനോൻ ഒരു പ്രധാനകഥാപാത്രമായി അഭിനയിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നറുമു‌ഗൈ എന്നാണ് ചിത്രത്തിന്റെ പേര്. സൂര്യ ജെ മേനോൻ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. 
 
അങ്ങനെ ഒരു സ്വപ്‍നം കൂടി ഈശ്വരൻ യാഥാർഥ്യമാക്കുന്നുവെന്നാണ് സൂര്യ എഴുതിയിരിക്കുന്നത്. ബിഗ് ബോസിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ സൂര്യ മേനോൻ കേരളത്തിലെ ആദ്യ വനിതാ ഡി‌ജെകളിൽ ഒരാളാണ്. അവതാരകയെന്ന നിലയിലും സൂര്യ ജെ മേനോൻ ശ്രദ്ധേ‌യയാണ്. സിനിമയ്ക്കായി എല്ലാവരുടെയും പ്രാർ‌‌ത്ഥനയും കൂടെ വേണമെന്നും സൂര്യ ജെ മേനോൻ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍