'സൂരറൈ പോട്ര്' ഹിന്ദി റീമേക്ക്, ലൊക്കേഷനില്‍ അക്ഷയ് കുമാര്‍, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 31 മെയ് 2022 (17:07 IST)
'സൂരറൈ പോട്ര്' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്. സൂര്യ അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡില്‍ അക്ഷയ് കുമാറാണ് ചെയ്യുന്നത്.സുധ കൊങ്കര തന്നെ സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ വീഡിയോ പുറത്ത്.
അപര്‍ണ ബാലമുരളി അവതരിപ്പിച്ച കഥാപാത്രത്തെ നടി രാധിക മദന്‍ ഹിന്ദിയില്‍ അവതരിപ്പിക്കുന്നു.സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ്‌സും വിക്രം മല്‍ഹോത്ര എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍