ലിജോ ജോസ് പെല്ലിശ്ശേരിയും അഭിനവ് സുന്ദറും ഉണ്ടായിരുന്നല്ലോ? മഹേഷ് നാരായണന് അവാര്‍ഡ് നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയ

ശനി, 22 ജൂലൈ 2023 (07:20 IST)
മഹേഷ് നാരായണന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിനു പിന്നാലെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. അവാര്‍ഡിന് മഹേഷ് അര്‍ഹനല്ലെന്നാണ് വിമര്‍ശനം. അറിയിപ്പ് എന്ന സിനിമയ്ക്കാണ് മഹേഷ് നാരായണന്‍ അവാര്‍ഡിന് അര്‍ഹനായത്. 2022 ല്‍ മഹേഷിനേക്കാള്‍ മികച്ച സംവിധായകര്‍ മലയാളത്തില്‍ ഉണ്ടായിരുന്നെന്നും ജൂറി അതിനെ പരിഗണിച്ചില്ലെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു. 
 
നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരിയും മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലൂടെ അഭിനവ് സുന്ദര്‍ നായകും ഞെട്ടിച്ചിരുന്നു. ഇവരെ പരിഗണിക്കാതെ മഹേഷ് നാരായണന് അവാര്‍ഡ് നല്‍കിയത് എന്ത് മാനദണ്ഡത്തിലാണെന്ന് മലയാളം സിനിമ ആരാധകര്‍ ചോദിക്കുന്നു. 
 
അറിയിപ്പ് അത്ര മികച്ച സിനിമ ആയിരുന്നില്ലെന്നും അതിനേക്കാള്‍ അര്‍ഹതപ്പെട്ട മറ്റ് സിനിമകള്‍ ഉണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍