'പ്രിയപ്പെട്ട സാര്‍'; വിനയന് പിറന്നാള്‍ ആശംസകളുമായി നടന്‍ സെന്തില്‍ കൃഷ്ണ

കെ ആര്‍ അനൂപ്

ശനി, 15 മെയ് 2021 (12:26 IST)
സംവിധായകന്‍ വിനയന് പിറന്നാള്‍ ആശംസകളുമായി നടന്‍ സെന്തില്‍ കൃഷ്ണ. അദ്ദേഹത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങളും നടന്‍ പങ്കുവെച്ചു.
 
'പ്രിയപ്പെട്ട വിനയന്‍ സാറിനു ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍'- സെന്തില്‍ കൃഷ്ണ കുറിച്ചു.
 
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന്‍ ചിത്രമാണ് സെന്തില്‍ കൃഷ്ണയുടെ കരിയര്‍ മാറ്റിമറിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലും സെന്തിലിന് ശ്രദ്ധേയമായ ഒരു വേഷം സംവിധായകന്‍ നല്‍കിയിട്ടുണ്ട്. കുറ്റവും ശിക്ഷയും,ഉടുമ്പ് തുടങ്ങിയ ചിത്രങ്ങളാണ് നടന്റെ ഇനി വരാനുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍