പറവയ്ക്ക് ശേഷം ദുൽഖറിനെ സംവിധാനം ചെയ്യാൻ സൗബി‌ൻ

തിങ്കള്‍, 5 ഏപ്രില്‍ 2021 (19:18 IST)
മലയാളത്തിലെ തിരക്കേറിയ നടൻ ആയിരിക്കുമ്പോഴും തന്റെ ആദ്യ സംവിധാനസംരഭത്തിലൂടെ വരവറിയിച്ച സംവിധായകൻ കൂടിയാണ് മലയാളികളുടെ പ്രിയതാരം സൗബിൻ ഷാഹിർ. പറവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ വീണ്ടും സംവിധായകനാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
പറവയിൽ പ്രധാനവേഷങ്ങളിലൊന്നായി എത്തിയ ദുൽഖർ തന്നെയാകും സൗബിന്റെ രണ്ടാമത്തെ ചിത്രത്തിലും നായകനാകുന്നത്. ഒരു അഭിമുഖത്തിനിടെ ദുൽഖർ സൽമാനാണ് ഈ വിവരം പുറത്തുവിട്ടത്. സൗബിന് പുറമെ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ഒരുക്കുന്ന ചിത്രത്തിലും ദുൽഖറാണ് നായകനായി എത്തുന്നത്.
 
റോഷൻ ആൻഡ്രൂസിന്റെ പോലീസ് ചിത്രം സല്യൂട്ട്. ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, ബാൽ കി സംവിധാനം ചെയ്യാനിരിക്കുന്ന ബോളിവുഡ് ചിത്രം തുടങ്ങി നിരവധി പ്രൊജക്‌ടുകളാണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍