മഞ്ജു വാരിയരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനല്‍കുമാർ തുടർച്ചയായി പങ്കുവെച്ച ഫെയ്‌സ്‌ബുക്ക് പോസ്റ്റുകൾ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിന് പിന്നാലെ മഞ്ജു ഉൾപ്പടെയുള്ളവരുടെ ജീവൻ അപകടത്തിലാണെന്ന് സനൽകുമാർ ആരോപിച്ചിരുന്നു.