ഇഫിയിൽ തിളങ്ങി സാമന്ത

തിങ്കള്‍, 22 നവം‌ബര്‍ 2021 (14:18 IST)
അന്താരാഷ്ട്ര ചലചിത്ര മേളയിൽ അതിഥിയായി നടി സാമന്ത. ഫാമിലി മാൻ 2 വെബ് സീരീസിന്റെ സംവിധായകരായ രാജ് നിധിമൊരു കൃഷ്ണ ഡികെ എന്നിവർക്കൊപ്പമാണ് സാമന്ത എത്തിയത്. ആമസോൺ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. സീരീസിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നടൻ മനോജ്‌ ബാജ്പെയി ചടങ്ങിൽ എത്തിയിരുന്നില്ല എങ്കിലും വീഡിയോ കോളിലൂടെ ചർച്ചയിൽ പങ്കെടുത്തു.
 
തമിഴ് ജനതയെയും, ഈഴം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സീരീസിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു. സീരീസിൽ സാമന്ത ചെയ്‌ത വേഷത്തിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായുള്ള സാമന്തയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടുകയും ചെയ്‌തു. കരിയറില്‍ സാമന്തയുടെ ഏറ്റവും മികച്ച പ്രകടനം എന്നാണ് നിരൂപകര്‍ വിലയിരുത്തിയത്. അപകടം നിറഞ്ഞ നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍