ഈയിടെ പുറത്തിറങ്ങിയ സച്ചിയുടെ തിരക്കഥയില്‍ സൂപ്പര്‍ഹിറ്റായ സിനിമയാണ് ഡ്രൈവിങ് ലൈസന്‍സ്. ഈ സിനിമയ്ക്കുപിന്നില്‍ വലിയൊരു കഥയുണ്ട്. അഞ്ചുവര്‍ഷം മുമ്പ് പൃഥ്വിരാജിന്റെ വേഷത്തിലേക്ക് മമ്മൂട്ടിയെയാണ് വിളിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടി അത് നിരസിക്കുകയായിരുന്നു. പിന്നീടാണ് സച്ചി പൃഥ്വിരാജിനെ സമീപിക്കുന്നത്. കഥ കേട്ടശേഷം പൃഥ്വിരാജ് ചോദിച്ചു 'ഞാനല്ലാതെ ആരാടോ ഇതു ചെയ്യുക'.