Rocketry On Prime: ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'റോക്കട്രി', പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്

ബുധന്‍, 20 ജൂലൈ 2022 (11:03 IST)
മാധവന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ജൂലൈ 1 നാണ് റിലീസ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വിജയം നമ്പി നാരായണന്റെ വീട്ടിലെത്തി മാധവനും സംഘവും ആഘോഷിച്ചത്. തിരുവനന്തപുരത്തെ വീട്ടില്‍ കേക്ക് മുറിച്ചാണ് തങ്ങളുടെ സന്തോഷം അണിയറ പ്രവര്‍ത്തകര്‍ പങ്കിട്ടത്. ഇപ്പോഴിതാ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.
ആമസോണ്‍ പ്രൈം വീഡിയോയാണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 26ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. 
 
തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. നമ്പി നാരായണന്റെ വേഷം ചെയ്യുന്ന മാധവനെ കൂടാതെ സിമ്രാന്‍, രവി രാഘവേന്ദ്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ സൂര്യ അതിഥി വേഷത്തില്‍ എത്തുമ്പോള്‍ ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍