'രേഖ' ഒടിടിയിലേക്ക്, പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്

വെള്ളി, 3 മാര്‍ച്ച് 2023 (17:40 IST)
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ എത്തുന്ന ജിതിന്‍ ഐസക്ക് തോമസിന്റെ 'രേഖ' ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തിയതാണ്. നല്ല പ്രതികരണം ലഭിക്കുന്ന സിനിമയ്ക്ക് വലിയ സ്റ്റാര്‍കാസ്റ്റ് ഇല്ലാത്തതുകൊണ്ട് തിയേറ്ററുകളും ഷോകളും ലഭിക്കുന്നില്ലെന്ന് വിന്‍സി അലോഷ്യസ് പറഞ്ഞിരുന്നു. ഇപ്പോഴിതാ
 'രേഖ' ഒടിടിയിലേക്ക്.
 
മാര്‍ച്ച് 10ന് നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.ഉണ്ണി ലാലു,പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍.കെ.എസ്, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
രചനയും ജിതിന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.അമിസാറാ പ്രൊഡക്ഷന്‍സ് തിയേറ്ററുകളില്‍ എത്തിക്കുന്ന സിനിമ കാര്‍ത്തികേയന്‍ സന്താനമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍