മകന്‍ ഒന്നാം ക്ലാസ്സിലേക്ക്,കരച്ചിലൊന്നും ഉണ്ടായില്ല,പുഴു സംവിധായക രത്തീനയുടെ കുടുംബവിശേഷങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 9 ജൂണ്‍ 2022 (10:25 IST)
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി രത്തീന പുഴു സംവിധാനം ചെയ്തത്. ഇപ്പോഴിതാ തന്റെ കുടുംബവിശേഷങ്ങള്‍ സംവിധായകന്‍ തന്നെ പങ്കുവെക്കുന്നു.
 
രത്തീനയുടെ വാക്കുകള്‍
 
എന്റെ കൊച്ചുണ്ടാപ്പി ഒന്നാം ക്ലാസ്സിലേക്ക് .. 
കരച്ചിലൊന്നും ഉണ്ടായില്ല . ഒരു ലോഡ് സംശയങ്ങളുമായിട്ടാണ് മൂപ്പര് പോയത് ... 
അവന്റെ 'അമ്മ , അതായത് ഈയുള്ളവള്‍ ഒന്നാം ക്ലാസ്സില്‍ പോയപ്പോള്‍ ഒട്ടും കരഞ്ഞില്ല . ക്ലാസ്സിലുള്ള ബാക്കി കുട്ടികളുടെ കരച്ചില്‍ ആസ്വദിച്ചു ഇരുന്നു ഒടുക്കം ദിവസങ്ങള്‍ക്ക് ശേഷം എല്ലാവരും സെറ്റ് ആയപ്പോള്‍ എനിക്ക് വീട്ടില്‍ പോകണന്നും പറഞ്ഞു കരഞ് ആകെ ബഹളമാക്കി പോലും .. 
 
മൂത്ത മകന്‍ ഇക്കൊല്ലം പത്താം ക്ലാസ്സിലാണ് . അവന്റെ ഫോട്ടോ എടുക്കാന്‍ അവന്റെ സമ്മതം ആവശ്യമായത് കൊണ്ട് സ്റ്റോക്കില്ല .
പത്താം ക്ലാസ് പരീക്ഷ സമയത്തു ഇന്ത്യ ക്രിക്കറ്റ് സീരീസ് വച്ച കുറ്റം കൊണ്ട് ഞാന്‍ ഇച്ചിരി പിറകോട്ടായി പോയി . ഇല്ലേല്‍ ചിലപ്പോ റാങ്ക് ഒക്കെ കിട്ടിയേനെ ... ഇവന്‍ എന്ത് കാരണം പറയോ എന്തോ ... രണ്ടാളും അറിവും സ്‌നേഹവും സൗഹൃദവും സമ്പാദിക്കട്ടെ ... നല്ല മനുഷ്യരായി വളരട്ടെ .. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍