Rakhi sawant: മുന്‍ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, രാഖി സാവന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

അഭിറാം മനോഹർ

ഞായര്‍, 14 ജനുവരി 2024 (16:26 IST)
ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ നടി രാഖി സാവന്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി. മുന്‍ ഭര്‍ത്താവായ ആദീല്‍ ഖാന്‍ ദുറാനിയുടെ പരാതിയില്‍ ദിന്‍ദോഷി അഡീഷണല്‍ സെഷന്‍സ് കോര്‍ട്ടിന്റേതാണ് വിധി. ഒരു ടിവി ഷോയിലൂടെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന തന്റെ സ്വകാര്യ വീഡിയോകള്‍ പ്രചരിപ്പിച്ചെന്നും വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ വീഡിയോ ലിങ്ക് പങ്കുവെച്ചെന്നുമാണ് മുന്‍ ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നത്.
 
അംബോളി പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയില്‍ ഐടി നിയമപ്രകാരം കേസെടുത്തിരുന്നു. കേസില്‍ നടിയുടെ അറസ്റ്റിനായി നീക്കം നടക്കുന്ന സാഹചര്യത്തിലാണ് രാഖി സാവന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍ ഭര്‍ത്താവിനെതിരെ ഒന്നിലധികം കേസുകളുള്ളതിനാല്‍ അദ്ദേഹത്തിന്റെ വിശ്വാസത്യയില്‍ സംശയമുണ്ടെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നടിയുടെ വാദം കോടതി അംഗീകരിച്ചില്ല. നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്ന് കോടതി വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തില്‍ നറ്റിക്ക് ജാമ്യം നല്‍കാനാകില്ലെന്നും ജഡ്ജി വ്യക്തമാക്കി. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മൊബൈല്‍ രാഖി സാവന്തില്‍ നിന്നും പിടിച്ചെടുക്കാനും കോടതി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍