രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയ്‌ലറിൽ കന്നഡ സൂപ്പർ താരം ശിവ്‌രാജ് കുമാറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിന് അഞ്ച് ദിവസമാണ് ശിവ്‌രാജ് കുമാർ ഡേറ്റ് നൽകിയിരിക്കുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.