സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി രാജമൗലി,'ആര്‍ആര്‍ആര്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഏപ്രില്‍ 2021 (12:32 IST)
ആന്ധ്രയിലെ പുതുവര്‍ഷാരംഭമായ ഉഗഡി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ രാജമൗലി. തന്റെ പ്രിയപ്പെട്ടവര്‍ക്ക് എല്ലാവര്‍ക്കും ആശംസകളും നേര്‍ന്നു. വരാനിരിക്കുന്ന ചിത്രമായ 'ആര്‍ആര്‍ആര്‍'ലെ സ്‌പെഷ്യല്‍ പോസ്റ്ററും സംവിധായകന്‍ പുറത്തിറക്കി. ജനങ്ങള്‍ തങ്ങളുടെ നേതാക്കളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിരെ കൈകള്‍ എടുത്ത് സന്തോഷം പങ്കു വെക്കുന്ന രംഗമാണ് പോസ്റ്ററില്‍ കാണാനാകുന്നത്. രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
2021 ഒക്ടോബര്‍ 13 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 450 കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ബാഹുബലി സീരിയസ് പോലെ തന്നെ രാജമൗലിയുടെ വരാനിരിക്കുന്ന 'ആര്‍ ആര്‍ ആറും ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഒരുക്കുന്നത്. ബോളിവുഡില്‍ നിന്ന് ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തുമ്പോള്‍ തമിഴില്‍ നിന്ന് സമുദ്രക്കനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍ തുടങ്ങിയ അന്തര്‍ദേശീയ താരങ്ങളും സിനിമയുടെ ഭാഗമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍