ഇത്തവണ ഒരു മമ്മൂട്ടി- മോഹൻലാൽ പോരാട്ടമാണ് കാണാൻ പോകുന്നത്. മോഹൻലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ കസബയും കൊമ്പു കോർത്തിരിക്കുകയാണ്. പോരാട്ടാത്തിൽ ആരുമുന്നിലെത്തുമെന്നാണ് പ്രേക്ഷകർ ആകാംഷയോടെ നോക്കുന്നത്. 24 മണിക്കൂറിനുള്ളിൽ പുലിമുരുകന്റെ റെക്കോർഡ് പൊളിച്ചടുക്കിയാണ് കസബയുടെ ടീസർ മുന്നേറുന്നത്. ജൂലൈ 7ന് കസബയും ആഗസ്ത് 15ന് പുലിമുരുകനും റിലീസ് ചെയ്യും.
റെക്കോർഡുകൾ ഇനി കസബയ്ക്ക് സ്വന്തമെന്ന് പറയുമ്പോൾ, പുലിമുരുകനെ പിടിച്ചുകെട്ടാൻ കസബയ്ക്കു കഴിയുമോ എന്നാണ് ആരാധകർ നോക്കുന്നത്. പ്രതീക്ഷകൾ വാനോളം ഉയർത്തി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന ഈ ചിത്രങ്ങളോട് മത്സരിക്കാൻ പൃഥ്വിരാജിന്റെ ഊഴവും എത്തുന്നുണ്ട്. മെമ്മറീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഊഴത്തിനുണ്ട്.
വലിയ ബജറ്റില്ലാതെ നീണ്ട ഇടവേളയ്ക്ക് ശേഷം അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രവും തീയേറ്ററിലേക്ക് എത്തുകയാണ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യ മാധവനും ദിലീപും ഒന്നിയ്ക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രതീക്ഷകൾ വാനോളം ഉയർത്തിയാണ് പിന്നെയും റിലീസിങ്ങിനൊരുങ്ങുന്നത്.