മലയാള ടെലിവിഷനില്‍ അവതാരകയായും പിന്നീട് ബിഗ് സ്‌ക്രീനില്‍ നടിയായും തിളങ്ങിയ താരമാണ് പേളി മാണി. ബിഗ്‌ബോസില്‍ മത്സരാര്‍ഥിയായി എത്തിയതാണ് പേളിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഷോയിലെ സഹമത്സരാര്‍ഥിയായ ശ്രീനീഷ് അരവിന്ദുമായി പ്രണയത്തിലായ പേളി ശ്രീനീഷിനെ തന്നെ തന്റെ പങ്കാളിയാക്കിമാറ്റി. നിലവില്‍ സ്വന്തമായ യൂട്യൂബ് ചാനലുമായി സജീവമാണ് പേളി. ഇപ്പോഴിതാ ഇളയ മകളുടെ ജനനത്തിന് ശേഷം വീണ്ടും ബൈക്കോടിക്കാന്‍ സാധിച്ചതിലെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പേളി.