പുതിയ സിനിമകളിലെ നായകന്മാരെ അവതരിപ്പിക്കുന്ന രീതിയില്‍ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍താരവുമായ പവന്‍ കല്യാണ്‍. മുന്‍പൊക്കെ സിനിമകളില്‍ കാടിനെ രക്ഷിക്കുന്ന ആളായിരിക്കും നായകന്‍. എന്നാല്‍ ഇന്നിപ്പോള്‍ വനം കൊള്ളക്കാരാണ് നായകന്മാരെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും പവന്‍ കല്യാണ്‍ വ്യക്തമാക്കി.