ഇന്നാണ് ആ പ്രഖ്യാപനം, കാത്തിരിപ്പ് അവസാനിച്ചു,പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസ് ഡേറ്റ്

കെ ആര്‍ അനൂപ്

ശനി, 6 ഓഗസ്റ്റ് 2022 (16:20 IST)
പത്തൊന്‍പതാം നുറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി റിലീസിന് ഒരുങ്ങുന്നു. സെപ്തംബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകന്‍ വിനയന്‍ അറിയിച്ചിരുന്നു. പ്രദര്‍ശനീതി ഇന്ന് വൈകുന്നേരം അറിയിക്കാമെന്ന് സംവിധായകന്‍.സിജു വില്‍സണ്‍ എന്ന യുവനായകന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും പ്രേക്ഷകര്‍ ഇഷ്ടപ്പെടും ചര്‍ച്ച ചെയ്യപ്പെടും എന്നാണ് വിനയന്റെ പ്രതീക്ഷ.
 
സിജുവിനോടൊപ്പം അനുപ് മേനോനും ചെമ്പന്‍ വിനോദും, സുരേഷ് കൃഷ്ണയും, ഇന്ദ്രന്‍സും, സുദേവ് നായരും തുടങ്ങി ഇന്ത്യന്‍ സിനിമയിലെ 50 ഓളം താരങ്ങള്‍ ചിത്രത്തിലുണ്ട്.ഷാജികുമാറും, വിവേക് ഹര്‍ഷനും, സന്തോഷ് നാരായണനും,എം ജയചന്ദ്രനും, അജയന്‍ ചാലിശ്ശേരിയും, എന്‍ എം ബാദുഷയും, പട്ടണം റഷീദും,ധന്യാ ബാലകൃഷ്ണനും സുപ്രീം സുന്ദറും തുടങ്ങിയ സാങ്കേതിക പ്രവര്‍ത്തകരുടെ വലിയ നിരയും സിനിമയ്ക്ക് കരുത്ത് നല്‍കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍