സൂര്യ, സത്യരാജ്, ശരത്​കുമാര്‍ ഉള്‍പ്പെടെ എട്ട് തമിഴ് താരങ്ങള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

ബുധന്‍, 24 മെയ് 2017 (08:45 IST)
തമിഴിലെ എട്ടു പ്രമുഖ സിനിമ താരങ്ങള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ആര്‍. ശരത്കുമാര്‍, സത്യരാജ്, സൂര്യ, വിജയകുമാര്‍, ശ്രീപ്രിയ, വിവേക്, അരുണ്‍ വിജയ്, ചേരന്‍ എന്നിവര്‍ക്കെതിരെ ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് ഊട്ടിയിലെ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 
 
ഒരു തമിഴ് പത്രത്തില്‍ അഭിനേത്രികളുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനം നല്‍കി എന്ന ആരോപണവുമായി 2009 ഒക്‌ടോബറില്‍ ദക്ഷിണേന്ത്യന്‍ സിനി ആക്‌ടേഴ്‌സ് അസോസിയേഷന്‍ (നടികര്‍ സംഘം) യോഗം വിളിച്ചുചേര്‍ക്കുകയും അതിനെ രൂക്ഷമായി അപലപിക്കുകയും ചെയ്തിരുന്നു.
 
അന്നത്തെ യോഗത്തില്‍ ആ പത്രത്തെ പ്രത്യേകമായി വിമര്‍ശിക്കുന്നതിനു പകരം അവിടെ ഉണ്ടായിരുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരെയും നടന്മാര്‍ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് ഊട്ടിയിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ എം. റൊസാരിയോ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.  

വെബ്ദുനിയ വായിക്കുക