എക്കാലവും നായകനായോ സൂപ്പർതാരമായോ നില‌നിൽക്കാനാവില്ല: മമ്മൂട്ടി

ഞായര്‍, 8 മെയ് 2022 (17:49 IST)
സിനിമയിൽ ഒരു നല്ല നടൻ ആകണമെന്ന്  മാത്രമാണ് താൻ ആഗ്രഹിച്ചിട്ടുള്ളതെന്ന് മമ്മൂട്ടി. അടുത്തതായി പുറത്തി‌റങ്ങാനുള്ള പുഴു എന്ന സിനിമയുമായി ബന്ധപ്പെ‌ട്ട് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ്ണ താരത്തിന്റെ തുറന്നു പറച്ചിൽ. എല്ലാ കാലത്തും നായകനായോ സൂപ്പർസ്റ്റാറായോ നിലനിൽക്കാൻ സാധിക്കില്ലെന്നും മമ്മൂട്ടി പറയുന്നു.
 
നല്ലൊരു നടന്‍ ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. അത് മാത്രമാണ് എന്‍റെ പ്രതിച്ഛായ. നായകൻ,സൂപ്പർസ്റ്റാർ എന്നതൊക്കെ ഓരോ കാലഘട്ടത്തിൽ മാറിമറിഞ്ഞ് പോവുന്നതാണ്. പക്ഷേ നടൻ എന്നും നടൻ തന്നെയായിരിക്കും. പുതുമുഖ സംവിധായകര്‍ക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടാവുമെന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
 
ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന പുഴു സംവിധാനം ചെയ്യുന്നത് റത്തീനയാണ്. ഒരു വനിതാ സംവിധായകയ്ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ആദ്യ ചിത്രം കൂടിയാണ് പുഴു. സോണി ലിവിൽ മെയ് 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍