നിവിന്‍ പോളിയുടെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി, ഇനി നടന്‍ മലയാളത്തിലേക്ക്

കെ ആര്‍ അനൂപ്

ബുധന്‍, 13 ഏപ്രില്‍ 2022 (14:42 IST)
നിവിന്‍ പോളിയുടെ നായകനായെത്തുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.പ്രൊഡക്ഷന്‍ നമ്പര്‍ 7 എന്ന് താല്‍ക്കാലികമായി പേരു നല്‍കിയിരിക്കുന്ന സിനിമയില്‍ നടന്‍ സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Actor Soori (@soorimuthuchamy)

ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നതെന്ന് നടന്‍ സൂരി സൂചന നല്‍കി. ചിത്രത്തില്‍ കോമഡിയ്‌ക്കൊപ്പം ആക്ഷനും പ്രാധാന്യമുണ്ടെന്ന് പുറത്തുവന്ന പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സൂചന നല്‍കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Actor Soori (@soorimuthuchamy)

അഞ്ജലിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Actor Soori (@soorimuthuchamy)

റാം സംവിധാനം ചെയ്യുന്ന ചിത്രം യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കുന്നത്.സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും.
 
ദുല്‍ഖറിന്റെ സല്യൂട്ടിന് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുതിയ ചിത്രവുമായി എത്തുന്നു. നായകനായി നിവിന്‍ പോളി എത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍