സുരേഷ്‌ഗോപിയെ നായകനാക്കി ഒരുക്കിയ കാവൽ എന്ന ചിത്രം പൊളിറ്റിക്കൽ കറക്ടനസ് നോക്കിയല്ല ഒരുക്കിയിരിക്കുന്നതെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ നിതിൻ രഞ്ജി പണിക്കർ. നേരത്തെ നിതിൻ സംവിധാനം ചെയ്‌ത കസബയിലെ രംഗങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപം നേരിട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സംവിധാകന്റെ പരാമര്‍ശം.